Saturday, January 29, 2022
HomeNewsNationalകൊവിഷീല്‍ഡും കോവാക്‌സിനും ഓമിക്രോൺ വകഭേദത്തിന് ഫലപ്രദമെന്ന് വിദഗ്ധർ

കൊവിഷീല്‍ഡും കോവാക്‌സിനും ഓമിക്രോൺ വകഭേദത്തിന് ഫലപ്രദമെന്ന് വിദഗ്ധർ

കൊവിഷീല്‍ഡും കോവാക്‌സിനും ഓമിക്രോൺ വകഭേദത്തിന് ഫലപ്രദമെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണ്‍ മൂലമുളള മരണത്തേയും അപകടാവസ്ഥയെയും, ആശുപത്രിവാസത്തേയും തടയാന്‍ ഈ വാക്സിനുകൾക്ക് സാധിക്കുമെന്നാണ് വൈറോളജി വിദ്ഗധരും, ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്.

നിരവധി തവണ വകഭേദം വന്ന കോറോണയുടെ പുതിയ രൂപമാണ് ബോട്‌സ്വിനയന്‍ വകഭേദമായ ഒമിക്രോണ്‍. ഇതിന്റെ വ്യാപനം വളരെ വേഗതയിലും രൂക്ഷവുമായിരിക്കും . മാസ്‌ക് വെക്കുകയും , സാനിറ്റൈസര്‍ ഉപയോഗിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കുകയും, ഒരു ഡോസ് മാത്രം എടുത്തവര്‍ എത്രയും പെട്ടെന്ന് അടുത്തതും എടുക്കേണ്ടതാണ്. ഒമിക്രോണിനേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുളളത്. എന്നാല്‍ മുന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വാക്‌സിന് ഇവയെ പ്രതിരോധിക്കാനും മരണനിരക്കും കുറക്കാന്‍ സാധിക്കും എന്ന് നാഷണല്‍ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ അംഗം സഞ്ജയ് പൂജാരി പറയുന്നു. ഇതിന് മുന്‍പ് പടര്‍ന്ന മാരകമായ ഡെല്‍റ്റ വൈറസ് ഉള്‍പ്പെടെ പിടിച്ചുകെട്ടാന്‍ വാക്‌സിനും സാധിച്ചിട്ടുണ്ട് അതിനാല്‍ കൂടുതല്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിന്‍ എക്‌സപെര്‍ട്ട് പ്രസാദ് കുല്‍കര്‍ണി അഭിപ്രായപ്പെടുന്നു.

Most Popular