Thursday, September 23, 2021
Home News National കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജ സാന്നിധ്യം കണ്ടെത്തി; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജ സാന്നിധ്യം കണ്ടെത്തി; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജ സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായാണ് കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്‌സിനുകളുടെ വ്യാപനം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന വാക്‌സിനുകളിലൊന്നാണ് കോവിഷീൽഡ്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും മറ്റു ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയും വിതരണം ചെയ്യുന്നതിന് പുറമെ സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണം നടക്കുന്നുണ്ട്.

Most Popular