Tuesday, June 15, 2021
Home News National കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന അറസ്റ്റില്‍

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന അറസ്റ്റില്‍

മുംബൈ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഇന്നലെ രാത്രി മുബൈയില്‍ വെച്ച് അറസ്റ്റിലായി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച നഗരത്തിലെ ഒരു ക്ലബ്ബില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് റെയ്‌ന ഉള്‍പ്പടെ 34 പേര്‍ അറസ്റ്റിലായത്.

മുംബൈ വിമാനത്താവളത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഡ്രാഗണ്‍ഫ്ളൈ ക്ലബ്ബിലാണ് റെയ്ഡ് നടന്നത്. പ്രശസ്ത ഗായകന്‍ ഗുരു രണ്‍ധാവയും ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സുസൈന്‍ ഖാനും ക്ലബ്ബിലെ ഏഴ് ജീവനക്കാരും അറസ്റ്റിലായവരില്‍ പെടുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

യു.കെയില്‍ അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ മുംബൈയില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുവര്‍ഷത്തിന് മുന്നോടിയായി ഇന്നുമുതല്‍ ജനുവരി അഞ്ച് വരെയാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലബ്ബിലും പൊലീസ് റെയ്ഡ് നടത്തിയത്.

Most Popular