പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; 5 പേർക്ക് പരിക്ക്

fire in qatar

ലക്ക്നോ: യു.പിയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. ബി.കെ.ടി പോലീസ് സ്റ്റേഷന്‍ ഏരിയയിലെ സുബൈര്‍ (30) ആണ് മരിച്ചത്.

എട്ടു മാസം പ്രായമുള്ള കുഞ്ഞും രണ്ട് സ്ത്രീകളുമുള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരെ ഗുരുതര പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അയൽവാസിയുടെ വീടിനും പൊട്ടിത്തെറിയിൽ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.