Friday, August 19, 2022
HomeNewsKeralaകടബാധ്യത: മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു; രണ്ടര വയസ്സുകാരി മരിച്ചു

കടബാധ്യത: മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു; രണ്ടര വയസ്സുകാരി മരിച്ചു

പയ്യാവൂർ: കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടര വയസ്സുകാരിയായ മകൾ മരിച്ചു. പയ്യാവൂർ ചുണ്ടക്കാട്ടിൽ അനീഷിന്റെയും സ്വപ്‌നയുടെയും മകൾ അൻസിലയാണ് മരിച്ചത്.

മാതാവിന്റെയും മൂത്ത കുട്ടിയുടെയും നില ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി മക്കൾക്ക് നൽകിയ ശേഷം സ്വപ്നയും കഴിക്കുകയായിരുന്നു. ഒന്നരക്കോടി രൂപയുടെ കടബാധ്യത സ്വപ്നക്കുള്ളതായി പോലീസ് പറഞ്ഞു.

Most Popular