ഡൽഹിയിലെ കൊടുംതണുപ്പ് മാറ്റമില്ലാതെ തുടരുന്നു

ഡൽഹിയിലെ കൊടുംതണുപ്പ് മാറ്റമില്ലാതെ തുടരുന്നു. അയനങ്കറിലെ കാലാവസ്ഥാ കേന്ദ്രത്തിൽ വെള്ളിയാഴ്‌ച ഏറ്റവും കുറഞ്ഞ താപനില 1.8 ഡിഗ്രി സെൽഷ്യസണ് രേഖപ്പെടുത്തിയത്. ശനിയാഴ്‌ച പുലർച്ചെ 5.30 വരെ പാലാം മേഖലയിൽ താപനില 7 ഡിഗ്രിയിൽ നിന്ന് 5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, അതേസമയം തലസ്ഥാനത്തെ ഔദ്യോഗിക കാലാവസ്ഥാ കേന്ദ്രമായ സഫ്‌ദർജംഗിൽ താപനില 6.2 ഡിഗ്രി സെൽഷ്യസായി.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രദേശങ്ങളിലൊന്നായ അയാ നഗറിൽ വെള്ളിയാഴ്‌ച രാവിലെ 1.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) പറയുന്നത് അനുസരിച്ച്, ജനുവരി 7 ശനിയാഴ്‌ച വരെ തണുത്ത തരംഗാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും സമാനമായ സാഹചര്യം ജനുവരി 11 വരെ തുടരാൻ സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കിയിരുന്നു. ഡൽഹി എയർപോർട്ട് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ശനിയാഴ്‌ച യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മൂടൽ മഞ്ഞ് ദേശീയ തലസ്ഥാനം അപ്പാടെ വ്യാപിച്ചതിന്റെ അതിന്റെ ഫലമായി ദൃശ്യപരത കുറവാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.