ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മാര്‍ച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാന്‍ സുരക്ഷയൊരുക്കി.
ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങി. അതേസമയം, ഹരിയാന അതിര്‍ത്തിയായ കര്‍നാലില്‍ എത്തിയ കര്‍ഷകര്‍ ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം സിംഘുവിലേക്കു മടങ്ങിത്തുടങ്ങി. രാവിലെ സിംഘുവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കര്‍നാലില്‍ അവസാനിപ്പിച്ചാണ് കര്‍ഷകര്‍ മടക്കം ആരംഭിച്ചത്. സിംഘുവില്‍ നിന്നുള്ളവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ജി.ടി. റോഡു വരെ എത്തിയിരുന്നു.
പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടര്‍ മാര്‍ച്ച് എത്തി. നേരത്തെ, പൊലീസ് ബാരിക്കേഡ് മറികടന്ന് നടത്തിയ ട്രാക്ടര്‍ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഡല്‍ഹി – മീററ്റ് എക്സ്പ്രസ് വേയില്‍ പാണ്ഡവ് നഗറിനു സമീപം കര്‍ണാല്‍ ബൈപാസില്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കര്‍ഷകര്‍ മറികടന്നു.
മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിനുശേഷം 11 മണിയോടെ കര്‍ഷക മാര്‍ച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നല്‍കിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍നിന്നു വ്യതിചലിച്ച് രാവിലെ എട്ടു മണിയോടെ മാര്‍ച്ച് ആരംഭിച്ചിരുന്നു