Wednesday, December 7, 2022
HomeNewsNationalകാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

അഫ്താബ് അമീന്‍ പൂനെവാലെയാണ് കാമുകി ശ്രദ്ധയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു താമസം. കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കാന്‍ അഫ്താബ് കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായാണ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് വ്യക്തമായത്.

ശ്രദ്ധയെ കൊലപ്പെടുത്തിയതിനു ശേഷം അഫ്താബ് മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി. 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങിച്ചാണ് കഷ്ണങ്ങളാക്കിയ മൃതദേഹം സൂക്ഷിച്ചത്. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളെടുത്താണ് കഷ്ണങ്ങളാക്കിയ മൃതദേഹം അഫ്താബ് ഉപേക്ഷിച്ചത്. പതിനാറ് ദിവസം ഇതിനായി എടുത്തുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ശ്രദ്ധയും താനും ഒന്നിച്ചായിരുന്നു താമസമെന്നും അഫ്താബ് പൊലീസിനോട് സമ്മതിച്ചു.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ദിവസങ്ങളെടുത്താണ് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചത്. ദിവസവും അര്‍ധരാത്രി ഓരോ കഷ്ണങ്ങളുമായി ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങും. കൃത്യമായി 18 ദിവസം കൊണ്ടാണ് 35 കഷ്ണങ്ങളാക്കിയ മൃതദേഹം 18 സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത്. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചിരുന്നതായും ഇയാള്‍ സമ്മതിച്ചു.

മെയ് പതിനെട്ടിനാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശ്രദ്ധ വിവാഹ ആവശ്യം ഉന്നയിച്ചതോടെ തര്‍ക്കമുണ്ടായെന്നും ഒടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ മൃതദേഹം കഷ്ണങ്ങളാക്കി. ഇവ സൂക്ഷിക്കാന്‍ ഫ്രിഡ്ജും വാങ്ങി. കൊലപാതകം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് ചുരുളഴിയുന്നത്.

Most Popular