Tuesday, August 3, 2021
Home News Kerala പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു

പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു

കൊച്ചി: നിർമാണ പ്രവൃത്തിയിലെ അപാകത മൂലം ഗതാഗതയോഗ്യമല്ലാത്ത പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. പാലം പൊളിക്കാൻ കോടികൾ ചെലവാകുമെന്നാണ് റിപ്പോർട്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പൊളിക്കൽ കരാറെടുത്തിരിക്കുന്നത്. പാലം പുനർനിർമിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി ഇത് സംബന്ധിച്ച് ഇവർ നേരത്തെ കരാറിലെത്തിയിരുന്നു.

ആദ്യഘട്ടത്തിൽ പാലത്തിന്റെ മുകളിലെ ടാർ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുക. പാലത്തിന്റെ ഇരുവശവും സീറ്റ് ഉപയോഗിച്ച് മറിക്കും. പാലത്തിന്റെ അടിയിലൂടെയുള്ള ഇരുവശത്തേക്കുമുള്ള സർവീസ് ആരംഭിക്കും. എന്നാൽ അണ്ടർഗ്രൗണ്ട് ക്രോസിംഗ് അനുവദിക്കില്ല.

കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്താണ് കോടികൾ ചെലവഴിച്ച് പാലം നിർമിച്ചത്. എന്നാൽ നിർമാണ പ്രവൃത്തിയിലെ അപാകത മൂലം സുരക്ഷാ ഭീഷണിയുള്ളതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കുകയായിരുന്നു. പാലം നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. മുൻപൊതുമരാമത്ത് മന്ത്രി ഇബ്രാഹീംകുഞ്ഞ് അടക്കമുള്ളവർ ആരോപണ വിധേയരാണ്.

Most Popular