Thursday, December 8, 2022
HomeNewsKeralaഡെന്റല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; പ്രതി ഒളിച്ചുതാമസിച്ചത് തൊട്ടടുത്ത്

ഡെന്റല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; പ്രതി ഒളിച്ചുതാമസിച്ചത് തൊട്ടടുത്ത്

കോതമംഗലം: മാനസയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തനിക്ക് തൊട്ടടുത്ത് ഒരു മാസം താമസിച്ചിട്ടും 50 മീറ്റര്‍ അപ്പുറത്ത് രാഖില്‍ ഉണ്ടെന്ന വിവരം മാനസിയറിഞ്ഞില്ല. മാനസി താമസിക്കുന്നതിന് സമീപത്തെ കെട്ടിടത്തില്‍ ജൂലൈ 4 മുതല്‍ രാഖില്‍ താമസിക്കുകയായിരുന്നു എന്നാണ് വിവരം. താമസിക്കുന്ന കെട്ടിടവും മാനസി കോളേജിലേക്ക് പോകുകയും വരികയും ചെയ്യുന്നതും രാഖില്‍ കൃത്യമായി നിരീക്ഷിച്ചിരുന്നിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

കൊലപാതകം ആസൂത്രിതമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂരുകാരനായ രാഖില്‍ കോതമംഗലം നെല്ലിക്കുന്നില്‍ പ്‌ളൈവുഡ് വ്യാപാരി എന്ന വ്യാജേനെയായിരുന്നു മുറിയെടുത്തതെന്നുമാണ് വിവരം. അധികം സൗകര്യമില്ലാത്ത മുറിയില്‍ നിന്നും രാഖില്‍ ഒരുമാസമായി മാനസിയുടെ ശ്രദ്ധയില്‍ പെടാതെ താമസിക്കുകയായിരുന്നു. മറഞ്ഞു നിന്ന് മാനസയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന രാഖില്‍ വെള്ളിയാഴ്ച മൂന്ന് മണിയോടെ മാനസി താമസിക്കുന്ന കെട്ടിടത്തിലേക്ക് തോക്കുമായി എത്തുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മാനസയും രാഹിലും മരിച്ചിരുന്നുവെന്നാണ് വിവരം. മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഹില്‍ വെടിവെച്ചത്.
തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും,എക്‌സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്’ഡോക്ടര്‍ വ്യക്തമാക്കി. അതായത് വെടിയുണ്ട് തലയോട്ടി തുളച്ച്‌ പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണെന്ന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

രക്തത്തില്‍ കുളിച്ചാണ് ഇരുവരെയും ആശുപചത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഇരുവരും മരിച്ചെന്ന് വ്യക്തമായി. മാനസ താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്ന് താമസിച്ചിരുന്ന ഒരാളാണ് മാനസയെ ആശുപത്രിയിലെത്തിച്ചത്.
മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് അപ്രതീക്ഷിതമായി എത്തിയ രാഹില്‍ ആദ്യഘട്ടത്തില്‍ തോക്ക് പുറത്തെടുത്തിരുന്നില്ല.

കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു മാനസ രാഹില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിക്ക് നിര്‍ത്തി മാനസ അയാളോട് സംസാരിക്കാന്‍ തയ്യാറായി. പെട്ടന്ന് മുറി അടച്ചു പൂട്ടിയ രാഹില്‍ തോക്ക് കൈയ്യിലെടുത്തു.

പിന്നെ തുടരെ തുടരെ വെടിയൊച്ചയാണ് പുറത്തേക്കു വരുന്നത്. ഇതോടെ അയല്‍വാസികള്‍ ഓടിയെത്തി. ലഭിച്ച ഓട്ടോറിക്ഷയില്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

മാനസയുടെ മരണം അമ്മയും പുതിയതെരു രാമഗുരു സ്‌കൂളിലെ അധ്യാപികയുമായ എന്‍ സബിത അറിയുന്നത് ടിവി ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ്. ഉടന്‍ തന്നെ സഹോദരനെ വിളിച്ചു. വാര്‍ത്ത കണ്ടോ എന്ന് ചോദിക്കുകയും തൊട്ടു പിന്നാലെ ഒരു അലറി കരച്ചിലുമുണ്ടായി. പിന്നാലെ സഹ അധ്യാപകരെ വിളിച്ചെങ്കിലും ഒന്നും മിണ്ടാനാകാതെ കരയുകയായിരുന്നു സബിത. തിരികെ വിളിച്ചവരോട് ടിവിയില്‍ വാര്‍ത്ത വന്നു എന്നും എന്റെ മോളെന്നും സബിത പറഞ്ഞൊപ്പിച്ചു. സഹഅധ്യാപകരെല്ലാം അര മണിക്കൂറിനുള്ളില്‍ നാറാത്തെ വീട്ടിലെത്തി.

ഈ സമയം മകളുടെ മരണവിവരം അറിയാതെ തളാപ്പില്‍ ട്രാഫിക് ജോലിയിലായിരുന്നു അച്ഛന്‍ മാധവന്‍. വൈകുന്നേരം അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥര്‍ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി മാനസ അമ്മയോടും അച്ഛനോടും അനുജനോടും ഏറെനേരം വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. നാളെ വൈകിട്ടു വിളിക്കാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്.

Most Popular