ഓസ്കാർ വേദിയിൽ അവതാരകയായി ദീപിക

ഓസ്‌കർ വേദിയുടെ പ്രധാന ആകർഷണമായിരുന്നു ദീപിക പദുകോൺ. അവതാരകയായി ദീപിക എത്തിയപ്പോൾ തന്നെ വരാൻ പോകുന്നതിനെ സംബന്ധിച്ച് കാണികൾക്ക് ധാരണയുണ്ടായിരുന്നു. തൊട്ടുപിന്നാലെ അത് സംഭവിക്കുകയായിരുന്നു. നാട്ടു നാട്ടു ഗാനം ഓസ്‌കർ വേദിയിൽ പുനരവതരിപ്പിച്ചു. കാലഭൈരവനും രാഹുൽ സപ്ലിഗഞ്ച് എന്നിവർ ചേർന്നൊരുക്കിയ മ്യൂസിക്കൽ ഷോയ്‌ക്ക് അവതാരിക ആയി എത്തിയത് ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോണാണ്.

സെൻസേഷണൽ ഗാനം എന്നാണ് ദീപിക നാട്ടു നാട്ടുവിനെ വിശേഷിപ്പിച്ചത്. ഗാനത്തെക്കുറിച്ചുള്ള ഓരോ പരാമർശവും കാണികളിൽ നിന്ന് കൈയടികൾ ഉയർന്നു. ആർആർആർ എന്ന ചിത്രത്തെക്കുറിച്ചും നാട്ടു നാട്ടു എന്ന ഗാനത്തെ കുറിച്ചും സംസാരിച്ച ദീപികയും ഇത്തവണ ഓസ്‌കർ വേദിയിലെ ഇന്ത്യൻ സാന്നിധ്യത്തിന് മാറ്റ് കൂട്ടി. സിനിമയോട് കടപിടിക്കുന്ന തരത്തിലുള്ള അവതരണമായിരുന്നു നാട്ടു നാട്ടു നൃത്ത സംഘം വേദിയിൽ കാഴ്ച വെച്ചത്.