Monday, July 26, 2021
Home News Kerala പിഎസ്‍സി‌ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിച്ചില്ല; തിരുവനന്തപുരം സ്വദേശി  ആത്മഹത്യ ചെയ്തു

പിഎസ്‍സി‌ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിച്ചില്ല; തിരുവനന്തപുരം സ്വദേശി  ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കാരക്കോണത്ത് യുവാവ് ആത്മഹത്യ ചെയ്തത് ജോലി ലഭിക്കാത്തതില്‍ മനംനൊന്തെന്ന് റിപ്പോർട്ട്. തിരുവനന്തപുരം കാരക്കോണം കുനത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനു(28) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ജോലി ലഭിക്കാത്തതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന അനുവിന് 76-ാം റാങ്ക് ഉണ്ടായിരുന്നു. എന്നാൽ പ്രസ്തുത റാങ്ക് ലിസ്റ്റ് പിഎസ്‌സി അടുത്തിടെ റദ്ദാക്കിയിരുന്നു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് യുവാവിന്റെ കുറിപ്പ്. ജോലി ലഭിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിന് ആത്മഹത്യ ചെയ്യാൻ തക്ക മറ്റു കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Most Popular