നല്ല ഉറക്കം ലഭിക്കാൻ ഈ ഡയറ്റ് ശീലമാക്കി നോക്കൂ!

ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും.

പാല്‍: എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്ബ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ഉറങ്ങാൻ സഹായിക്കും. പാലിലെ കാല്‍സ്യം നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും.

വാഴപ്പഴം: രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികള്‍ക്ക് അയവ് നല്‍കും. വാഴപ്പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ശരീരത്തിന് വിശ്രമവും ഉറക്കവും നല്‍കുന്ന ഘടകങ്ങളാണ്. ഇത് തലച്ചോറിന്റെ താപനില കുറയ്ക്കാനും ഹോര്‍മോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വാഴപ്പഴം സഹായിക്കും.

ബദാം: ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്ബോള്‍ ചിലര്‍ക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തെ സഹായിക്കുന്ന മെലറ്റോണിന്റെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നു. കൂടാതെ, മഗ്നീഷ്യം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു.

മത്തങ്ങ വിത്തുകള്‍: വറുത്ത മത്തങ്ങ വിത്തുകള്‍ നല്ല ഉറക്കത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാനും സിങ്കും മെലറ്റോണിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു.

കിവി: കിവിയില്‍ വിറ്റാമിൻ സി, ഇ എന്നിവയും പൊട്ടാസ്യവും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് ലെവകളുള്ള ഒരു പഴം കൂടിയാണ് കിവി.

ചോറ്: രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് വെറുംവയറ്റില്‍ ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറങ്ങാൻ സഹായിക്കും. എന്നാല്‍ അമിതവണ്ണത്തിനുള്ള സാധ്യതയും ഉണ്ട്. വെളുത്ത അരിയേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയ ചുവന്ന അരി കഴിക്കുന്നത് മെറ്റബോളിസത്തിന് നല്ലതാണ്.

ഓട്‌സ്: ഓട്‌സില്‍ ഫൈബറും ബി വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്‌സില്‍ ഗോതമ്ബിനെക്കാള്‍ കാല്‍സ്യം, പ്രോട്ടീൻ, ഇരുമ്ബ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്‌സ് ഉറക്കത്തിന് ഏറെ നല്ലതാണ്.