Monday, January 24, 2022
HomeGulfഅബുദാബിയിൽ ടാക്സികൾക്ക് ഇനി ഡിജിറ്റൽ പേയ്‌മെന്റ് നടത്താം

അബുദാബിയിൽ ടാക്സികൾക്ക് ഇനി ഡിജിറ്റൽ പേയ്‌മെന്റ് നടത്താം

അബൂദാബി: അബൂദാബിയില്‍ ഇനി ഡിജിറ്റലായി ടാക്സികൾക്ക്  പേമെന്റ് നടത്താം. ടാക്സി സര്‍വിസുകള്‍ നടത്തുന്ന ആറായിരത്തോളം വാഹനങ്ങളിലാണ് ഡിജിറ്റല്‍ പേമെന്റിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫിന്‍ടെക് ആണ് പേബൈ എന്ന ഡിജിറ്റല്‍ പണമിടപാട് സംവിധാനം ഏര്‍പ്പെടുത്തിയത്. പേബൈ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ടാക്സി വാഹനയാത്രക്കാര്‍ക്ക് പേമെന്റ്് നടത്താം . യു.എ.ഇ ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ച് ഇപ്പോള്‍, ആപ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ഓഫറും നല്‍കുന്നുണ്ട്.

Most Popular