മുംബൈ: ഡിജിറ്റല്‍ റുപ്പീ (ഇ-റുപ്പീ) ഡിസംബര്‍ ഒന്നു മുതല്‍ അവതരിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയും ഡല്‍ഹിയും ഉള്‍പ്പെടെ നാല് നഗരങ്ങളിലെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമാണ് ഇ-റുപ്പീ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുക.
ഇന്ത്യന്‍ കറന്‍സിയുടെ ഡിജിറ്റല്‍ രൂപമായ ഇ-റുപ്പീ സൗകര്യം മുംബൈയ്ക്കും ഡല്‍ഹിക്കും പുറമെ ബംഗളൂരുവിലും ഭുവനേശ്വറിലുമാണു ഡിസംബര്‍ ഒന്നു മുതല്‍ ലഭ്യമാകുക. പിന്നീട് അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ആര് ബി ഐ അറിയിച്ചു.