ദോഹ ഭവന്‍സ് പബ്ളിക് സ്‌കൂള്‍ മുൻ പ്രിൻസിപ്പലും .വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ഗോപാല പിള്ളൈ മനുലാല്‍ നാട്ടിൽ നിര്യാതനായി. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവെയാണ് മരണം. കൊല്ലം ജില്ലയില്‍ പത്തനാപുരം മാലൂരില്‍ പോസ്റ്റ് മാസ്റ്ററായിരുന്ന ആര്‍. ഗോപാല പിള്ളൈയുടേയും പത്മ സുകുമാരിയമ്മയുടേയും മകനാണ്. 2011 ലാണ് ഭവന്‍ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി ചമതലയേറ്റത്. നാലു വര്‍ഷത്തോളം ഭവന്‍സ് പബ്ളിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി ജോലി ചെയ്തിരുന്നു. സി.ബി.എസ്. ഇ യുടെ പരീക്ഷ ഒബ്‌സര്‍വറായും പരിശീലകനായും ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് രംഗത്തും ജോലി ചെയ്തിരുന്നു.ലതികയാണ് ഭാര്യ.