ദോഹ മെട്രോ, ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം

doha metro

ദോഹ. ഖത്തറിൽ ഇന്നുമുതല്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം. ഖത്തര്‍ റെയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ രാത്രി 11.59 വരെയും വ്യാഴാഴ്ച രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 1 മണിവരെയും വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ പുലര്‍ച്ചെ 1 മണിവരേയും ശനിയാഴ്ച രാവിലെ 6 മണി മുതല്‍ രാത്രി 11.59 വരെയുമായിരിക്കും സര്‍വീസ് നടക്കുക.