Thursday, May 19, 2022
HomeGulfCPA ടൂർണമെന്റിൽ ദോഹ റോക്കർസ് വിജയികൾ

CPA ടൂർണമെന്റിൽ ദോഹ റോക്കർസ് വിജയികൾ

CPA-Q ചാവക്കാട് പ്രവാസി അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടത്തി വന്ന QRI -CPA ക്രിക്കറ്റ് ലീഗിന്റെ ഫൈനൽ മത്സരം ഏപ്രിൽ 1-ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു. ദോഹ റോക്കർസും ടസ്കറും തമ്മിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ദോഹ റോക്കർസ് വമ്പിച്ച മാർജിനിൽ ജയിച്ചു.

 

ആദ്യം ബാറ്റുചെയ്‌ത ദോഹ റോക്കർസ് ൮ ഓവറിൽ 136 റൺസ് എടുത്തു. ടൂർണമെന്റിന്റെ ബേസ്ഡ് ബാറ്റ്സ്മാൻ ആയി മുഹമ്മദ് ഇർഫാനും, ബൗളർ ആയി സിഫാനും, മാന് ഓഫ് ദി സീരീസ് ആയി ഇർഫാനും തിരഞ്ഞെടുക്കപ്പെട്ടു.

ചെണ്ടമേളം, ലൈവ് മ്യൂസിക് മുതലായ വ്യത്യസ്ത കലാ പരിപാടികളോടെ തുടങ്ങിയ സമാപന ചടങ്ങുകളിൽ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അട്ല മുഖ്യാതിഥി ആയി പങ്കെടുത്തു.

CPA സെക്രട്ടറി സഞ്ചയൻ സ്വാഗതം പറഞ്ഞു, CPA പ്രസിഡന്റ് ഷെജി വലിയകത്ത് ICC പ്രസിഡന്റ് പി എൻ ബാബുരാജ് ICBF പ്രസിഡന്റ് സിയാദ് ഉസ്മാൻ ഡോക്ടർ റഷീദ് പട്ടത്ത്, ടൈറ്റിൽ സ്പോൺസർ ക്യു റിലയൻസ് ചെയർമാൻ അബ്ദുള്ള തെരുവത്ത്, ട്രെഷറർ അബ്ദുൽ സലാം, അഡ്വൈസറി എംഎംഎബേർസ് ആയ ഷാജി ആളിൽ, അബ്ദുൽ നാസ്സർ , അപെക്സ് ബോഡി മെമ്പർമാർ തുടങ്ങി സമൂഹത്തിലെ നിരവധി പ്രമുഖരുട സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സമാപനച്ചടങ്ങിൽ ഖത്തറിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ പ്രഗത്ഭ വ്യക്തിത്വങ്ങളായ എംഐ ഫരീദിനേയും ഖത്തർ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇക്ബാൽ ചൗദരിയെയും, സ്പോർട്സ് താരം അബ്ദുൽ നാസ്സറിനെയും ആദരിച്ചു,

ടൂർണ്ണമെന്റ് വിജയികളായ ദോഹ റോക്കർസിന് CPA ക്രിക്കറ്റ് ലീഗ് ടൈറ്റിൽ സ്പോൺസർ ഖത്തർ റിലയന്സ് ഓഫീഷ്യൽസും സി പി എ ഭാരവാഹികളും ചേർന്ന് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു.

Most Popular