മുറുക്കാൻ കടകളുടെ മറവിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ക‌ഞ്ചാവ് മിഠായി വിതരണം; കൊച്ചിയിൽ ഇതര സംസ്ഥാനക്കാർ പിടിയിൽ

കൊച്ചി : മുറുക്കാൻ കടകളുടെ മറവിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ക‌ഞ്ചാവ് മിഠായി വിതരണം നടത്തിയ രണ്ട് ഇതരസംസ്ഥാനക്കാർ കൊച്ചി സെൻട്രൽ പൊലീസിന്‍റെ പിടിയിലായി. അസം സ്വദേശി സദ്ദാം, ഉത്തർപ്രദേശ് സ്വദേശി വികാസ് എന്നിവരാണ് പവർ എന്ന പേരിലുള്ള കഞ്ചാവ് മിഠായിയുമായി പിടിയിലായത്. പ്രതികളിൽ നിന്ന് മൂന്ന് കിലോയിലേറെ കഞ്ചാവ് മിഠായിയാണ് പൊലീസ് പിടിച്ചെടുത്തത്.

മിഠായി നൂറ് ഗ്രാം അളവിൽ 14 ശതമാനം ആണ് കഞ്ചാവിന്‍റെ അളവ്. നിർമ്മാണ വിവരങ്ങളടക്കം കൂടുതൽ കാര്യങ്ങൾ വിശദമായ ചോദ്യം ചെയ്യലിൽ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.