അബുദാബി: യു എ ഇയിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി പകുതിയോടെ ഇളവുകള്‍ നിലവില്‍ വരും. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ദേശീയദുരന്തനിവാണ സമിതിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. പള്ളികളിലെ സാമൂഹിക അകലം ഒരു മീറ്ററാക്കി ചുരുക്കി. സാമ്പത്തികം, ടൂറിസം, വിനോദം എന്നീ മേഖലയിലെ പരിപാടികളില്‍ പരമാവധി പങ്കെടുക്കാനും ഇനി മുതൽ സാധിക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ പരമാവധി എണ്ണവും വര്‍ധിപ്പിച്ചു. ഇത് എത്രമാത്രം വര്‍ധിപ്പിക്കാം എന്നത് അതാത് എമിറേറ്റിലെ ദുരന്ത നിവാരണ സമിതികള്‍ക്ക് തീരുമാനിക്കാം. എന്നാല്‍, പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രീന്‍പാസ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണ്.