Friday, April 23, 2021
Home News Kerala സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്

സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്

കൊച്ചി: സ്വത്ത് വിവരങ്ങൾ നൽകണമെന്നും അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യരുതെന്നും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നോട്ടീസ്.

ബിനീഷിന്റെ ആസ്തികൾ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷൻ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ബേങ്കുകൾക്കും ഇഡി കത്ത് നൽകിയെന്നാണ് വിവരം. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച പൂർണവിവരം ശേഖരിക്കാനും ഇഡി നടപടിയാരംഭിച്ചിട്ടുണ്ട്.

ഈ മാസം ഒമ്പതിന് ബിനീഷിനെ എൻഫോഴ്സ്മെന്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Most Popular