കെയ്റോ: സ്ത്രീകളുടെ ശുചിമുറിയില്‍ നിന്ന് പെൺസുഹൃത്തിനൊപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് നാലാം നിലയിൽ നിന്ന് വീണുമരിച്ചു. ഫാക്ടറി തൊഴിലാളിയാണ് വീണ് മരിച്ചത്.
കെയ്റോയിലെ ഒക്ടോബര്‍ സിറ്റിയിലുള്ള ഫാക്ടറിയില്‍ ആണ് സംഭവം. പെൺകുട്ടിക്കൊപ്പം ശുചിമുറിയിലേക്ക് യുവാവ് കയറിപോകുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ വാതിലിൽ മുട്ടിവിളിക്കുകയായിരുന്നു. ഇതോടെ ശുചിമുറിയുടെ ജനാല വഴി ഇയാൾ താഴെക്കിറങ്ങാൻ ശ്രമം നടത്തി. ബിൽഡിങ്ങിന്റെ പൈപ്പ് വഴി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണ് മരിച്ചത്.