കൊച്ചി: ഇലന്തൂർ ആഭിചാര കൊലപാതക കേസിൽ മുഖ്യപ്രതി ഷാഫിക്ക് കൂടുതല്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫിയടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫിയടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മുന്‍പ് മറ്റേതെങ്കിലും സമാന സംഭാവനകള്‍ ഷാഫി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
മനുഷ്യമാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഇലന്തൂര്‍ ഇരട്ട നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. മനുഷ്യമാംസം വിറ്റാല്‍ ഇരുപത് ലക്ഷം രൂപ വരെ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം പല കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേകം വില കിട്ടുമെന്ന് ഷാഫി ഇരുവരെയും വിശ്വസിപ്പിച്ചു.
കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍നിന്ന് ആളുവരുമെന്നായിരുന്നു ഷാഫി ഇരുവരോടും പറഞ്ഞത്. ഇതിനായി പത്ത് കിലോഗ്രാം മനുഷ്യമാംസം പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. എന്നാല്‍ മാംസം വാങ്ങാന്‍ ആളുവരില്ലെന്നു പറഞ്ഞ് പിന്നീടത് കുഴിച്ചിട്ടിരുന്നു.
ഇലന്തൂരിലേത് കൊലപാതകമാണെന്നതിന്റെ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലെ തിരോധാനങ്ങള്‍ അന്വേഷിക്കേണ്ടത് അതാത് പോലീസ് സ്‌റ്റേഷനുകളിലാണ്. മോര്‍ച്ചറി സഹായിയായി ഷാഫി പ്രവര്‍ത്തിച്ചിരുന്നു. ഇതടക്കമുള്ള പഴയകാല സംഭവങ്ങള്‍ക്ക് ഇപ്പോഴത്തെ കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.