മൂന്നു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. മൂന്നിടത്തും വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ത്രിപുരയില്‍ ഫെബ്രുവരി 16ന് തെരഞ്ഞെടുപ്പ് നടക്കും. നാഗാലാന്‍ഡിലും മേഘാലയയിലും
ബുധനാഴ്ച ഡല്‍ഹിയിലെ ആകാശവാണി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
300 പോളിങ് സ്റ്റേഷന്റെ മുഴുവന്‍ നിയന്ത്രണം വനിതകള്‍ക്കായിരിക്കും. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കാതെ സ്ഥിരം സംവിധാനം ഒരുക്കാനാണ് കമ്മീഷന് ആലോചിക്കുന്നത്. സ്കൂളുകള്‍ക്കും മറ്റും കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യം തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും സൗകര്യം ഒരുക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 31.47 ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്.