ലണ്ടന്‍: ഇംഗ്ലീഷ് ചാനല്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 27 പേര് മരിച്ചു.ഫ്രാന്‍സിന്റെ വടക്കാന്‍ തീരമായ കലൈസക്ക് സമീപം ബുധനാഴ്ചയാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ച ചെറിയ ഡിങ്കി മുങ്ങിയത്.ഫ്രാന്‍സിനും യു.കെക്കും ഇടയിലുള്ള കടലിടുക്കില്‍ ഇത്രയും അധികം ആളുകള്‍ മുങ്ങിമരിക്കുന്ന ബോട്ടുദുരന്തം ആദ്യമാണ്. കടല്‍ സാധാരണയിലും ശാന്തമായതിനാലാണ് ചെറിയ ഡിങ്കി ബോട്ടില്‍ ഇത്രയും അധികം ആളുകള്‍ കയറിയതെന്ന് മത്സ്യതൊഴിലാളി പറഞ്ഞു.