Tuesday, May 17, 2022
HomeNewsInternationalയുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്‌ 20 ലക്ഷം പേരെന്ന് റിപ്പോർട്ടുകൾ

യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്‌ 20 ലക്ഷം പേരെന്ന് റിപ്പോർട്ടുകൾ

മിന്‍സ്ക് > യുക്രൈനിലെ ദുരിതപൂർണമായ ജീവിതം വിട്ട് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തത് ഏകദേശം ഇരുപത് ലക്ഷത്തോളം ആളുകൾ. ഇതിൽ എട്ട് ലക്ഷത്തോളം അടങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്. രക്ഷിതാക്കള്‍ കൂടെയില്ലാതെയാണ് പല കുഞ്ഞുങ്ങളുടേയും യാത്ര. അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കുഞ്ഞുങ്ങളെ പറഞ്ഞയക്കുകയാണ് പലരും. എന്നിട്ട് സ്വന്തം വീടിന് കാവല്‍ നില്‍ക്കുകയാണ്. എന്നെങ്കിലും ഇതെല്ലാം അവസാനിക്കുമെന്ന പ്രതീക്ഷയില്‍. നഗരങ്ങളില്‍ റോക്കറ്റ്, ഷെല്ലാക്രമണം രൂക്ഷമായി തുടരുന്നതിനിടെ സമാധാനപൂർണമായ ജീവിതം ആഗ്രഹിച്ച് പലായനം ചെയ്യുന്ന ആളുകളെയും കാണാം.

കടുത്ത ഉപരോധമാണ് ലോകരാജ്യങ്ങള്‍ റഷ്യക്കു മേല്‍ ഏര്‍പെടുത്തുന്നത്. റഷ്യയുടെ എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ യു. എസ് ഇറക്കുമതി നിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. യുക്രൈൻ ഒരിക്കലും പുടിന്റെ വിജയമാകില്ല. ഈ വര്‍ഷം അവസാനത്തോടെ റഷ്യയുടെ എണ്ണ ഇറക്കുമതി അവസാനിപ്പിക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചു.

സുരക്ഷിത മാനുഷിക ഇടനാഴികള്‍ വഴി ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചതോടെ ഉടന്‍ പുറത്തെത്താനാകുമെന്ന പ്രതീക്ഷയിലാണ് മരിയുപോള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുടുങ്ങിയവര്‍. രണ്ട് ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്ന ഇവിടെ ദിവസങ്ങളായി വെള്ളവും ഭക്ഷണവും എത്തിക്കാനായിരുന്നില്ല. വൈദ്യുതിയും മൊബൈല്‍ നെറ്റ്വര്‍ക്കും ഇല്ല. എട്ട് ലോറിയും 30 ബസും ജനങ്ങളെ സിപോസിയയിലേക്കും നികോലെങ്കൊയിലേക്കും ഒഴിപ്പിക്കാനും ഇവിടേക്ക് സഹായമെത്തിക്കാനുമായി പുറപ്പെട്ടിട്ടുണ്ട്.

കീവിന് സമീപമുള്ള ബുച നഗരത്തില്‍ റോക്കറ്റാക്രമണവും ഷെല്‍ ആക്രമണവും തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം തെരുവില്‍നിന്ന് നീക്കം ചെയ്യാനാകുന്നില്ലെന്നും മേയര്‍ അനറ്റോള്‍ ഫെഡോറൂക് പറഞ്ഞു. ജനവാസമേഖലകളില്‍ റഷ്യന്‍ സൈന്യം ബോംബാക്രമണം നടത്തുകയാണ്. സുമിയില്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കിവില്‍ ആക്രമണത്തില്‍ റഷ്യന്‍ ജനറലിനെ വധിച്ചതായി യുക്രൈൻ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.

Most Popular