Tuesday, April 13, 2021
Home News National പ്രതിദിന രോഗികൾ ഒരു ലക്ഷത്തിന് അടുത്തെത്തി; നാൽപ്പത്തിനാല് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ കോവിഡ് രോഗികൾ

പ്രതിദിന രോഗികൾ ഒരു ലക്ഷത്തിന് അടുത്തെത്തി; നാൽപ്പത്തിനാല് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇതു വരെയുള്ളതിൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗ ബാധ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്ന ഇന്നലെ 95,735 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം നാൽപ്പത്തി നാല് ലക്ഷം പിന്നിട്ടു.

44,65,864 പേരിലാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34,71,784 പേർ രോഗമുക്തരായി. നിലവിൽ 9,19,018 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 1,172 മരണങ്ങളും ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 75,062 ആയി.

അതേസമയം, ഏറ്റവുമധികം രോഗമുക്തരെന്ന നേട്ടം രേഖപ്പെടുത്തിയ ദിവസമാണ് ഇന്നലെയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധനകളിലും വൻകുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11.5 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിദിന പരിശോധന ഏറ്റവും കൂടിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,54,549 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകൾ 5.18 കോടി (5,18,04,677) മറികടന്നതായും അധികൃതർ പറഞ്ഞു.

സമയബന്ധിതമായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും രാജ്യത്തെ മരണനിരക്ക് കുറച്ചതായും മന്ത്രാലയം അറിയിച്ചു. നിലവിൽ 1.69 ശതമാനമാണ് മരണനിരക്ക്. കോവിഡ് പരിശോധനാശൃംഖല വർധിപ്പിച്ചതോടെ പത്ത് ലക്ഷത്തിൽ 37,539 എന്ന നിലയിലാണ് പരിശോധന. ഈ വർഷമാദ്യം രാജ്യത്ത് പുണെയിലെ ലാബ് മാത്രമാണുണ്ടായിരുന്നത്. ഇന്ന് സർക്കാർ മേഖലയിലെ 1,040ഉം സ്വകാര്യ മേഖലയിലെ 638ഉം ഉൾപ്പെടെ 1,678 ലാബുകളിൽ പരിശോധന നടത്തുന്നു.

Most Popular