Tuesday, January 25, 2022
HomeNewsKeralaസൗദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സൗദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: അവധിക്ക് നാട്ടിൽ പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം കോതമംഗലം കോഴിപ്പിള്ളി സ്വദേശി ജൂണോ കുര്യാക്കോസ് (35) ആണ് മരിച്ചത്. യാംബു അല്‍ അന്‍സാരി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ജൂണോ. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ഇരുപത്തിനാലിന് ജുനോ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപെടുകയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു. ഇതിനിടെയാണ് മരണം. യാംബു അല്‍ അന്‍സാരി ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുകയായിരുന്ന ഭാര്യ അനിത, ഒക്ടബോറില്‍ പ്രസവ അവധിയില്‍ നാട്ടില്‍ പോയിരുന്നു. അടുത്ത മാസം കുടുംബത്തോടൊപ്പം യാംബുവിലേക്ക് മടങ്ങാനിരിക്കവെ ജൂണോ കുര്യാക്കോസിന്റെ അപ്രതീക്ഷിത വിയോഗം
പിതാവ് – കുര്യാക്കോസ്. മാതാവ് – കുഞ്ഞുമോള്‍. മക്കള്‍ – ഇമ്മാനുവേല്‍ ജൂണോ, ബേസില്‍ ജൂണോ. സഹോദരി- ജീത്തു കുര്യാക്കോസ്.

Most Popular