Monday, September 26, 2022
HomeNewsവാഹനമിടിച്ച് പ്രവാസി മരിച്ചു

വാഹനമിടിച്ച് പ്രവാസി മരിച്ചു

മനാമ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു. ബഹ്‌റൈനിലെ അല്‍ ഫത്തേഹ് ഹൈവിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. 29 വയസുള്ള ഏഷ്യക്കാരനാണ് മരിച്ചത്.

അല്‍ ഫത്തേഹ് ഹൈവേയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലുള്ളത്. മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്ന് പുറത്തുവിട്ടിട്ടില്ല.

Most Popular