ഒമാൻ:പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കൊല്ലം കല്ലുവെട്ടാംകുഴി മാങ്കോട് ചിതറ സ്വദേശി ശരണ്യവിലാസത്തിലെ ശിവകുമാര്‍ (47) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവഴി വാഹനമിടിച്ചാണ് മരണം. പിതാവ്: രാജു, മാതാവ്: വിജയമ്മ. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.