ഖുറാന്‍ വാക്യം പച്ചകുത്തി; പ്രവാസി യുവതി കുവൈത്തില്‍ അറസ്റ്റിൽ

saudi robbery arrest

കുവൈത്ത് സിറ്റി: ഖുർആൻ വാക്യം പച്ചകുത്തിയ പ്രവാസി യുവതി കുവൈത്തിൽ അറസ്റ്റിൽ. മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ബ്രിട്ടീഷ് യുവതിയാണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെത്തിയ വിദേശിയായ യുവതിയുടെ കാലില്‍ ഖുറാന്‍ വാക്യം ശ്രദ്ധയില്‍ പെട്ട സ്വദേശി യുവാവാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.