Thursday, May 19, 2022
HomeNewsKeralaഅസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റാക്കും; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റാക്കും; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറും. കര തൊടാൻ സാധ്യത കുറവാണ്. നാളെയോടെ 125 കി. മീ വരെ വേഗത കൈവരിച്ചേക്കും. അസാനി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ കിട്ടും. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Most Popular