താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്സ് ആപ്

കാലിഫോർണിയ: താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്സ് ആപ്. ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനമേർപ്പെടുത്തിയതെന്നാണ് വാട്സ് ആപ്പ് നൽകുന്ന വിശദീകരണം. താലിബാന്റെ ഭരണാവശ്യങ്ങൾക്കായി വാട്സ് ആപ്പ് സേവനം ഉപയോഗിക്കുന്നത് വിലക്കുകയാണ് വാട്സ് ആപ്പ് ലക്ഷ്യമിടുന്നത്. താലിബാന്റെ ഒരു വാട്സ് ആപ്പ് ഹോട്ടലിനെ ഫേസ്ബുക് നീക്കം ചെയ്തിട്ടുണ്ട്. താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗോള തലത്തില്‍ തന്നെ സമ്മർദ്ദമുയർന്നതായാണ് സൂചനകൾ. അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണ് ഇതെന്നാണ് താലിബാന്‍ വക്താവ് വ്യക്തമാക്കിയത്.