റെയ്ബാൻ സ്റ്റോറീസ്’ കോൾ എടുക്കാം ഫോട്ടോയും വീഡിയോയും എടുക്കാം:ഫേസ് ബുക്കിന്റെ സ്മാർട്ട് ഗ്ലാസ്

ഏറ്റവും ആധുനികമായ ടെക്നോളജികൾ പുറത്തിറങ്ങുന്ന കാലത്ത് ടെക് ആരാധകർക്കായി ഫേസ്ബുക്കിന്റെ പുതിയ സ്മാർട്ട് ഗ്ലാസ് .കൂളിംഗ് ഗ്ലാസ് വിപണിയിലെ രാജാക്കന്മാരായ റെയ്ബാനുമായി ചേർന്നാണ് ഫേസ്ബുക്ക് “റെയ്ബാൻ സ്റ്റോറീസ്” എന്ന അത്യാധുനിക സ്മാർട്ട് ഗ്ലാസ് നിർമിച്ചിരിക്കുന്നത്.ഗ്ലാസ് ധരിക്കുന്നവർക്ക് അതുപയോഗിച്ച് പട്ടു കേൾക്കാനും കോളുകൾ എടുക്കാനും ,ഫോട്ടോയും വിഡിയോയും എടുക്കാൻ സാധിക്കും.

ബ്ലൂട്ടൂത് വഴി ഗ്ലാസ് ഫോണുമായി ബന്ധിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.30 സെക്കന്റ് വരെ ദൈർഖ്യമുള്ള വീഡിയോസ് സ്മാർട്ട് ഗ്ലാസ്സിലൂടെ എടുക്കാൻ കഴിയും.5 എംപി ക്യാമറയാണ് ഫ്രെയിമുകളുടെ മുന്നിൽ ഉള്ളത് റെക്കോർഡിങ് നടക്കുണ്ടാണ് അറിയാനായി എൽഇഡി ലൈറ്റും ഗ്ലാസിന് നൽകിയിട്ടുണ്ട്.ഗ്ലാസ് ധരിച്ച്‌ ഹായ് ഫേസ് ബുക്ക് ടേക്ക് എ ഫോട്ടോ/വീഡിയോ എന്ന് പറഞ്ഞാൽ സ്മാർട്ട് ഗ്ലാസ് പ്രവർത്തിക്കും.ഇത് ഫേസ് ബുക്ക് വ്യൂ കമ്പനിയൻ ആപ്പ് വഴി എഡിറ്റ് ചെയ്യാനും ഫേസ്ബുക് ഇൻസ്റ്റാഗ്രാം വാട്ട്സ്ആപ്പ് തുടങ്ങിയവയിലേക്ക് ഷെയർ ചെയ്യാനും സാധിക്കുന്നു.
299 യുഎസ് ഡോളർ (അതായത് 22000 രൂപ) മുതലാണ് റെയ്ബാൻ സ്റ്റോറിസിന്റെ വില.ഇന്ത്യൻ വിപണിയിൽ റെയ്ബാൻ സ്റ്റോറീസ് എന്ന് എന്നെത്തുമെന്നത് കമ്പനി വ്യക്മാക്കിയിട്ടില്ല.യുകെ,യുഎസ്,കാനഡ,ഇറ്റലി,അയർലൻഡ്,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് സ്മാർട്ട് ഗ്ലാസ് ലഭ്യമാകുക.