Wednesday, January 26, 2022
HomeNewsInternationalഫേസ്‌ബുക്ക് മാതൃ സ്ഥാപനത്തിന്റെ പേര് ഇനി 'മെറ്റ'; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നും പേരുമാറ്റില്ല

ഫേസ്‌ബുക്ക് മാതൃ സ്ഥാപനത്തിന്റെ പേര് ഇനി ‘മെറ്റ’; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നും പേരുമാറ്റില്ല

ഓക്‌ലാൻഡ്‌(യുഎസ്‌)> ഫേസ്‌ബുക്ക് മാതൃ സ്ഥാപനത്തിന്റെ പേര് മാറ്റി. ‘മെറ്റ’ എന്നാണ്‌ പുതിയ പേരെന്ന്‌ കമ്പനി സിഇഒ മാർക്‌ സുക്കർബർഗ്‌ അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഫേസ്‌ബുക്ക് അതേ പേരില്‍ തന്നെ തുടരും. എന്നാല്‍, ഫേസ്‌ബുക്കിനൊപ്പം ഇന്‍സ്റ്റാഗ്രാം, വാട്ട്സ്‌ആപ് തുടങ്ങിയവയുടെ ഉടമസ്ഥാവകാശം കൈയാളുന്ന ഫേസ്‌ബുക്ക് ഐ എന്‍ സി എന്ന മാതൃസ്ഥാപനം ഇനിമുതല്‍ മെറ്റ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഡിസംബര്‍ 1 മുതല്‍ ഈ പേരിലായിരിക്കും ട്രേഡിങ്. ഫെയ്‌സ്‌ ബുക്ക്‌, ഇൻസ്‌റ്റഗ്രാം, വാട്‌സാപ്‌ എന്നിവ മെറ്റയുടെ കീഴിലായിരിക്കും.

സമൂഹ മാധ്യമ ഭീമന്മാരായ ഫെയ്‌സ്‌ ബുക്ക്‌ പേര്‌ മാറ്റാനൊരുങ്ങുന്നതായി നേരത്തെ മുതൽ റിപ്പോർട്ട്‌ ഉണ്ടായിരുന്നു. എന്നാൽ ആപുകളുടെ പേര്‌ മാറ്റാതെ എല്ലാം ഒരുകമ്പനിക്ക്‌ കീഴിലാക്കുകയാണ്‌ ചെയ്‌തത്‌.

ഫേസ്‌ബുക്ക് കണക്‌ട് ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലൂടെ ഇന്നലെയായിരുന്നു സക്കര്‍ബെര്‍ഗ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. സക്കര്‍ബെര്‍ഗിന്റെ, കമ്പനിയുടേ ഷെയേര്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റിയിലേക്കുള്ള മാറ്റം എന്ന സ്വപ്നത്തെ പ്രതിനിധീകരിക്കുന്ന മെറ്റാവേഴ്സ് എന്ന പദത്തെ ചുരുക്കിയാണ് മെറ്റ എന്ന പേര് കമ്പനിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ വേള്‍ഡ് അന്തരീക്ഷത്തില്‍ ജോലി ചെയ്യുവാനും കളിക്കുവാനും സഹായിക്കുന്ന ഒന്നാണ് ഷെയേര്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന സങ്കൽപം.

Most Popular