Monday, December 5, 2022
HomeEntertainmentഫഹദ് ഫാസിൽ - അല്ലു അർജുൻ ചിത്രം "പുഷ്പ്പ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഫഹദ് ഫാസിൽ – അല്ലു അർജുൻ ചിത്രം “പുഷ്പ്പ “റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിച്ചെത്തുന്ന പുഷ്പ്പയുടെ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ.ഡിസംബർ 17 ന് ചിത്രം തിയറ്ററുകളിൽ എത്തും.ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.ചിത്രത്തിലെ മൊട്ടയടിച്ചുള്ള ഫഹദിന്റെ മാസ്സ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു.

250 കോടി മുതൽ മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.70 കോടിയാണ് ചിത്രത്തിൽ അല്ലു അർജുന്റെ പ്രതിഫലം എന്നത് മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു .ചന്ദന കടത്തുകാരനായ പുഷ്പയായാണ് ചിത്രത്തിൽ അല്ലു എത്തുന്നത് .രെശ്മിക മന്ദനായാണ് ചിത്രത്തിലെ നായിക.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Most Popular