Thursday, September 23, 2021
Home News Kerala ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അധ്യാപകൻ പിടിയിൽ

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അധ്യാപകൻ പിടിയിൽ

മലപ്പുറം : ഓൺലൈൻ ക്ലാസ് മറയാക്കി അശ്‌ളീല സന്ദേശങ്ങളും ചിത്രങ്ങളും വിദ്യാർത്ഥിക്ക് അയച്ച വ്യാജ അധ്യാപകൻ പോലീസ് പിടിയിലായി. വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹിനെയാണ് പോലീസ് പിടികൂടിയത്. ചങ്ങരംകുളം സ്വദേശിയായ 12 കാരനെയാണ് അദ്ധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വാട്ട്‌സാപ്പില്‍ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത്. മാതാപിതാക്കള്‍ വിവരം അറിയിച്ചതനുസരിച്ച്‌ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. ഓപ്പറേഷന്‍ പിഹണ്ട് പരിശോധനയിലും ഇയാളെ പോലീസ് പിടികൂടിയിരുന്നു.

 

Most Popular