Sunday, July 25, 2021
Home News യാത്രയയപ്പ് നൽകി  

യാത്രയയപ്പ് നൽകി  

ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കോഴിക്കോട് മുക്കം സ്വദേശിയും സെന്റര് ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ അലികുഞ്ഞി മണ്ണിലിന് സഹപ്രവർത്തകർ യാത്രയയപ്പ്നൽകി. ചടങ്ങിൽ റയ്യാൻ സോണൽ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ്മാരായ അഹമ്മദ് ഷാഫി, ഫഹദ് അദ്ബുൽ മജീദ്, സെക്രട്ടറിമാരായ സുനീർ  പുതിയോട്ടിൽ, അബ്ദുൽ ജലീൽ എം.എം, ഫിനാൻസ്  സെക്രട്ടറി ഹാരിസ് കെ, മറ്റു എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അലി ശാന്തപുരം, സിദ്ദിഖ് വേങ്ങര, സുഹൈൽ ശാന്തപുരം, റഫീഖ് തങ്ങൾ, സുബുൽ അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് അലി കുഞ്ഞി യാത്ര ചോദിച്ചു.

Most Popular