Tuesday, May 17, 2022
HomeNewsKeralaമുഹമ്മദ്‌ നദീറിനു യാത്രയയപ്പ് നൽകി

മുഹമ്മദ്‌ നദീറിനു യാത്രയയപ്പ് നൽകി

ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിലെ ദീർഘ കാലത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന മങ്കടവൻ മുഹമ്മദ്‌ നദീറിനു മലയാളി സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

കഴിഞ്ഞ 35 വർഷമായി ഖത്തറിൽ ഉള്ള നദീർ പതിനെട്ട് വർഷത്തിൽ അധികമായി HMC HR എമിഗ്രെഷനിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു. നിരവധി മലയാളി തൊഴിലാളികളുള്ള എച്ഛ്. എം
സി. യിലെ HR എമിഗ്രെഷനിലെ ഇദ്ദേഹത്തിന്റെ സേവനം എല്ലാവർക്കും വലിയ സഹായകമായിരുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സഹപ്രവർത്തകരുടെ ഉപഹാരം ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയരക്ടർ ഡോക്ടർ യൂസഫ് അൽ മസൽമാനി മുഹമ്മദ്‌ നദീറിനു കൈമാറി.

സംഘടകരായ കെ. അഷ്‌റഫ്‌, പി. പി. ഫഹദ്, യൂസഫ് അൽ മസ്‌ലമാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Most Popular