Friday, May 14, 2021
Home News National വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുത്; കര്‍ഷകര്‍ക്ക് സമരം ചെയ്യാം: സുപ്രീംകോടതി

വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുത്; കര്‍ഷകര്‍ക്ക് സമരം ചെയ്യാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുത്. എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി അവധിക്കാല ബെഞ്ചിനു വിട്ട കോടതി, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്നും നിര്‍ദേശിച്ചു.

കലാപങ്ങള്‍ ഉണ്ടാക്കാതെ കര്‍ഷകര്‍ക്കു സമരം തുടരാം. പൊലീസ് ഇവരെ തടയരുത്. ഡല്‍ഹിയിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കള്‍ക്കോ നാശം വരുത്തുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷകരുടെ സമരം നീക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്കു പ്രത്യേക സമിതിയെ വയ്ക്കണമെന്നും അടിയന്തര പരിഹാരം കാണണമെന്നും കോടതി പറഞ്ഞിരുന്നു.

പ്രതിഷേധം നടത്തുന്നതിനായി പ്രതിഷേധിക്കരുതെന്നും നിലപാടുണ്ടാകണമെന്നും ഹര്‍ജിക്കാരിലൊരാള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. ഇതാണ് ഞങ്ങളും ഉദ്ദേശിച്ചതെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കലാപത്തിലൂടെ അല്ലാതെ പൂര്‍ത്തീകരിക്കണം. പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കണം പ്രതിഷേധം. കൂടിയാലോചനകളില്‍ കേന്ദ്രത്തിന് വിജയിക്കാനാകുന്നില്ല. നിങ്ങളുടെ തീരുമാനങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. കമ്മിറ്റി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.

Most Popular