അമിതവണ്ണം ഒരു പ്രശ്നമാണോ? ഈ 5 വഴികൾ ഒന്ന് പരീക്ഷിക്കൂ

ഭക്ഷണക്രമീകരണത്തിലെ മാറ്റങ്ങളും വ്യായാമം ഇല്ലാത്ത അവസ്ഥയുമാണ് പലരെയും അമിത വണ്ണത്തിലേക്കും മറ്റ് ആരോഗ്യപ്രശനങ്ങളിലേക്കും നയിക്കുന്നത്. പ്രമേഹരോഗം, കാൻസർ, എല്ല് തേയ്മാനം, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അമിതഭാരം മൂലമുണ്ടാകുന്ന അസുഖങ്ങളാണ്. 2018ലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ജനങ്ങള്‍ അമിതഭാരം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അമിത ഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരും കുറവല്ല. എന്നാൽ പലരും അശാസ്ത്രീയമായ വഴികളിലൂടെയാണ് അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്. മാർക്കറ്റുകളിൽ കിട്ടുന്ന മരുന്നുകളും ലേപനങ്ങളും വിപരീത ഫലമാവുകയും പ്രവർത്തിക്കുക. നമ്മുടെ ജീവിത ശൈലി മാര്ഗങ്ങള് അല്പമൊന്ന് മാറ്റിയാൽ തന്നെ പകുതി പ്രശ്ങ്ങൾ മാറിക്കിട്ടും.

ഇതിനായി 5 വിദ്യകൾ
————————————–

#ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് നിങളുടെ വിശപ്പ് കുറയ്ക്കാനും കലോറിയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

# പ്രോടീൻ സമ്പുഷ്ടമായ മുട്ട ആരോഗ്യകരമാണ്. മുട്ട പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. അതുകൊണ്ട് ഇവ ധൈര്യമായി ഭക്ഷണത്തിലുൾപ്പെടുത്താം.

# അമിത വണ്ണമുള്ളവരും വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവരും ചെറിയ പ്ലേറ്റിൽ കഴിച്ച് ശീലിക്കുക. ഇത് നിങളുടെ പ്ലേറ്റ് നിറയെ ഭക്ഷണമുണ്ടെന്ന തോന്നൽ ഒഴിവാക്കാൻ സഹായിക്കും.

# ഭക്ഷണം ആസ്വദിച്ച് കഴിക്കുക- ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. മറ്റ് കാര്യങ്ങളിൽ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് ടി വി കാണുമ്പോൾ. മറ്റ് കാര്യങ്ങളിൽ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണത്തെ സാവധാനം ആസ്വദിച്ച് കഴിക്കുക.

#അന്നജത്തിന് പകരം പ്രോട്ടീൻ
അന്നജം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കും. എന്നാൽ പ്രോട്ടീൻ ശരീരഭാരം കൂട്ടുകയില്ല. പാസ്ത, ബ്രഡ് തുടങ്ങിയവയ്ക്ക് പകരം പച്ചക്കറികൾ, മത്സ്യം, മുട്ട എഎന്നിവ കഴിക്കുക.