Friday, October 7, 2022
HomeNewsKerala74-കാരന്റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ

74-കാരന്റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം: 74-കാരന്റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മകൾ പീഡനത്തിനിരയാക്കപ്പെട്ട സംഭവത്തിന് ശേഷം കടുത്ത മാനസീക സമ്മർദ്ദത്തിലാരുന്നു പിതാവ്. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ അറസ്റ്റിലായിരുന്നു. സാധനം വാങ്ങാനായി കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു.

പീഡന പരാതിക്ക് ശേഷം കുട്ടിയുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയെന്ന് ബന്ധുക്കൾ പറയുന്നു. അതാണ് പിതാവിന്റെ ആത്മഹത്യക്ക് കാരണം. ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. ഒത്തു തീർപ്പിന് പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു. പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ഒറ്റപ്പെടുത്തി. പ്രതിയുടെ അറസ്റ്റിന് ശേഷം പിതാവ് പുറത്തിറങ്ങിയത് ഇന്നലെ മാത്രമാണ്. അപ്പോഴും ആളുകൾ ഒറ്റപ്പെടുത്തുകയും സംശയത്തോടെ നോക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായെന്നും ബന്ധുക്കൾ പറയുന്നു.

Most Popular