Thursday, August 11, 2022
HomeNewsInternationalലോകകപ്പ് ടീമുകളിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഫിഫയുടെ അനുമതി

ലോകകപ്പ് ടീമുകളിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഫിഫയുടെ അനുമതി

ജനീവ: ലോകകപ്പ് ടീമുകളിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഫിഫയുടെ അനുമതി. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന അവസരത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.

26 അംഗങ്ങളെ വരെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും. യൂറോ കപ്പില്‍ പരീക്ഷിച്ച് വിജയിപ്പിച്ച സംവിധാനമാണ് ലോകകപ്പിലും നടപ്പിലാക്കാന്‍ ഫിഫ തയ്യാറാകുന്നത്.

ലോകകപ്പിനായി ഖത്തറിലെത്തുന്ന എല്ലാ ടീം അംഗങ്ങളും കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് സംഘങ്ങള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും ഫിഫ വ്യക്തമാക്കി.

Most Popular