Tuesday, July 27, 2021
Home News National പെൺമക്കളെ നന്നായി വളർത്തണമെന്ന് ഉപദേശിച്ച ബി.ജെ.പി എം.എൽ.എക്കെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പെൺമക്കളെ നന്നായി വളർത്തണമെന്ന് ഉപദേശിച്ച ബി.ജെ.പി എം.എൽ.എക്കെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹാത്രാസിൽ പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം കത്തുന്നതിനിടെ പെൺമക്കളെ നന്നായി വളർത്തണമെന്ന ഉപദേശിച്ച ബി.ജെ.പി എം.എൽ.എക്ക് ചുട്ടമറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഇത് ആർ.എസ്.എസിന്റെ വൃത്തികെട്ട ആണധികാര മനോഭാവമാണ്. പുരുഷന്മാർ ബലാത്സംഗം ചെയ്യുന്നു. എന്നിട്ട് സ്ത്രീകളെ നല്ല മൂല്യങ്ങൾ പഠിപ്പിക്കണമെന്ന് പറയുന്നു. രാഹുൽ ട്വിറ്ററിൽ കുറിച്ചു.

പെൺമക്കളിൽ നല്ല മൂല്യങ്ങൾ വിളക്കിചേർക്കേണ്ടതും സാംസ്‌കാരികമായ ചുറ്റുപാടിൽ വളർത്തേണ്ടതും എല്ലാ അച്ഛനമ്മമാരുടെയും കടമയാണ്. എം.എൽ.എ ആയിരിക്കുമ്പോഴും ഞാനൊരു അധ്യാപകനാണ്. ഇത്തരം സംഭവങ്ങൾ (പീഡനങ്ങൾ) നല്ല ഭരണം കൊണ്ടല്ല സംസ്‌കാരം കൊണ്ടാണ് അവസാനിപ്പിക്കാൻ കഴിയുക. സർക്കാരിന്റെയും ധർമമാണു ജനത്തെ സംരക്ഷിക്കുകയെന്നത്. എന്നാൽ നല്ല മൂല്യങ്ങൾ പഠിപ്പിക്കൽ കുടുംബത്തിന്റെ ധർമമാണ് എന്നാണ് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിംഗ് പറഞ്ഞത്.

Most Popular