Thursday, December 8, 2022
HomeNewsലോകം വീണ്ടും സാമ്പത്തീക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ്

ലോകം വീണ്ടും സാമ്പത്തീക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ്

ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. ലോക വ്യാപാര സംഘടനയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതികള്‍ ലോകരാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ആവിഷ്‌ക്കരിക്കണമെന്ന് ലോക വ്യാപാര സംഘടന മേധാവി ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയില്‍ ലോകവ്യാപര സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി കൂട്ടി; വിലക്കയറ്റം, പണപ്പെരുപ്പം; ഇന്ധനക്ഷാമം; കാലാവസ്ഥാവ്യതിയാനം എന്നീ നാല് കാര്യങ്ങളാണ് ഇതിന് കാരണമെന്നാണ് ഗോസി ഒകോഞ്ചോ ഇവേലയുടെ വിലയിരുത്തല്‍.

ഇതിന് പുറമേ കൊവിഡും ഇതുമൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗണും സാമ്പത്തികമേഖലയെ മന്ദഗതിയിലാക്കി. അമേരിക്ക ഉള്‍പ്പടെ വികസിതരാജ്യങ്ങളില്‍ വരെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല.യൂറോപ്പില്‍ ജര്‍മ്മിനിയില്‍ ഉള്‍പ്പടെ ഇന്ധനപ്രതിസന്ധിയും രൂക്ഷമാണെന്നും അദ്ദേഹം പറയുന്നു.

Most Popular