Wednesday, May 18, 2022
HomeGulfട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിച്ചില്ലെങ്കിൽ ഇനി മുതൽ കനത്ത പിഴ

ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിച്ചില്ലെങ്കിൽ ഇനി മുതൽ കനത്ത പിഴ

അബുദാബി: എമിറേറ്റിലെ റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയെന്ന് മുന്നറിയിപ്പ്. റെഡ് ലൈറ്റ് സിഗ്നൽ ലംഘിച്ച് വാഹനമോടിച്ചാൽ 51000 ദിർഹം പിഴയും, 12 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കുന്നതാണെന്നും അബുദാബി പോലീസ് വ്യക്തമാക്കി.
ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ‘2020/ 5’ എന്ന നിയമപ്രകാരമാണ് നടപടികൾ കൈക്കൊള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വാഹന പിടിച്ചെടുത്താൽ അധികൃതർ നടപ്പിലാക്കുന്ന നിയമനടപടികൾ കൂടി വ്യക്തമാക്കിയിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്,കൂടാതെ ഇവർക്ക് 12 ട്രാഫിക്ക് ബ്ലാക് പോയിന്റുകൾ ചുമത്തും .അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുക്കും
ഇത്തരം വ്യക്തികളുടെ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദ് ചെയ്യുന്നതാണ്. ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50000 ദിർഹം ഈടാക്കുന്നതാണ്. ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Most Popular