മുംബൈ : മഹാരാഷ്ട്രയിലെ അന്ധേരിയിൽ സിനിമ സെറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അന്ധേരിയിലെ സ്പോര്‍ട്സ് കോംപ്ലക്സിനു സമീപമുള്ള ഡിഎന്‍ നഗറിലെ സിനിമാ സെറ്റിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. ഇവിടെനിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രദേശത്തെ ഒരു കടയ്ക്കാണ് തീപിടിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്നതെങ്കിലും പിന്നീട് ഇതൊരു സിനിമാ സെറ്റാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.