Sunday, January 23, 2022
HomeNewsKeralaവടകര താലൂക്ക് ഓഫീസിൽ തീപ്പിടുത്തം : മേൽക്കൂര തകർന്നുവീണു

വടകര താലൂക്ക് ഓഫീസിൽ തീപ്പിടുത്തം : മേൽക്കൂര തകർന്നുവീണു

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസിൽ  തീപ്പിടിത്തം. വൻ തീപിടുത്തത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെട്ടിടങ്ങൾ വളരെ അടുത്തടുത് സ്ഥിതി ചെയ്യുന്നതിനാൽ തീ കൂടുതൽ പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

Most Popular