മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. പാഴ്സല്‍ ബോഗിയിലാണ് തീ പിടിച്ചത്.
ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി.
യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും പുക ശ്വസിച്ചത് മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
തീപിടിക്കാനുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.