Tuesday, November 29, 2022
HomeNewsNationalപടക്ക നിർമാണശാലയിൽ സ്ഫോടനം; 5 മരണം; നിരവധിപേർക്ക് പരിക്ക്

പടക്ക നിർമാണശാലയിൽ സ്ഫോടനം; 5 മരണം; നിരവധിപേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂരിന് സമീപം പടനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 5 പേർമരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റതായാണ് സൂചന. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നിര്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. ക്രിസ്തുമസ് പുതുവർഷ കച്ചവടത്തിനായി നിർമിച്ച പടക്കം വലിയ അളവിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശിവകാശി, ശ്രീവില്ലിപുത്തൂർ വിരുദുനഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഫോടനത്തിൽ പടക്കശാല പൂർണമായും തകർന്നു.

Most Popular